മത്സ്യം, ചെമ്മീൻ ലേലങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 22/10/2024


കുവൈത്ത് സിറ്റി: മത്സ്യം, ചെമ്മീൻ ലേലങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്ന് സ്ഥിരീകരിച്ച് വാണിജ്യ മന്ത്രാലയം. എല്ലാ നടപടിക്രമങ്ങളും പ്രസക്തമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കും. ലേലത്തിൽ വൻതോതിൽ മത്സ്യം മുൻകൂട്ടി വിറ്റതായി ആരോപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും അവകാശവാദങ്ങളും മന്ത്രാലയം തള്ളി. എല്ലാ മത്സ്യ ലേലങ്ങളും അതിൻ്റെ പരിശോധനാ സംഘത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടത്തുന്നത്. വിൽപ്പന പ്രക്രിയയിൽ സുതാര്യതയും നീതിയും നിലനിർത്തുന്നതിന് അംഗീകൃത നടപടിക്രമങ്ങൾ കർശനമായി പാലിക്കുമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News