കുവൈത്തിൽ അസ്ഥിര കാലാവസ്ഥ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്‌സ്

  • 22/10/2024


കുവൈറ്റ് സിറ്റി : കുവൈത്തിൽ വരും ദിവസങ്ങളിൽ താപനിലകുറയും, ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. ഇന്ന് "50 കി.മീ / മണിക്കൂർ കവിയുന്ന സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ്, പൊടിക്കാറ്റിന് കാരണമാകും, ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയ്ക്കും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ, കടൽ തിരമാലകൾ 6 അടിയിലധികം ഉയരാൻ ഇടയാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി 

അതോടൊപ്പം രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ഫയർഫോഴ്‌സ് ആഹ്വാനം ചെയ്തു. സഹായം ആവശ്യമുണ്ടെങ്കിൽ, എമർജൻസി നമ്പറിൽ (112) വിളിക്കാൻ മടിക്കരുതെന്ന് അഗ്നിശമനസേന എല്ലാവരോടും ആഹ്വാനം ചെയ്തു.

Related News