ഗാർഹിക തൊഴിലാളികളുടെ അനധികൃത കൈമാറ്റം അനുവദിക്കില്ലെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 22/10/2024


കുവൈത്ത് സിറ്റി: തൊഴിലാളികളെ മറ്റ് തൊഴിലുടമകളിലേക്ക് മാറ്റുമ്പോൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമകൾക്ക് സുപ്രധാന നിർദേശം നൽകി മാൻപവർ അതോറിറ്റി. വാറൻ്റി കാലയളവിൽ ഒരു ഗാർഹിക തൊഴിലാളിയുടെ കൈമാറ്റം, അതായത് ജോലിയുടെ ആദ്യ ആറ് മാസത്തെ കാലയളന് ആണെങ്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് തൊഴിലുടമകളെ അതോറിറ്റി ഓർമ്മിപ്പിച്ചു. അത്തരമൊരു കൈമാറ്റം ഡിപ്പാർട്ട്മെൻ്റിനെ അറിയിക്കുന്നതിൽ പരാജയപ്പെടുന്നത് തൊഴിലാളിയുടെ വാറന്റി റദ്ദാക്കപ്പെടുന്നതിന് ഇടയാക്കും. തൊഴിലുടമകളുടെയും ​ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി വ്യക്തമാക്കി.

Related News