ഹാഷിഷും രു സൈക്കോട്രോപിക് പദാർത്ഥവും കൈവശം വച്ച കേസിൽ കുവൈത്തി പൗരയെ വെറുതെവിട്ടു

  • 23/10/2024


കുവൈത്ത് സിറ്റി: ഹാഷിഷും മറ്റൊരു സൈക്കോട്രോപിക് പദാർത്ഥവും കൈവശം വച്ച കേസിൽ കുവൈത്തി പൗരയെ വെറുതെവിട്ട് ക്രിമിനൽ കോടതി. ലഹരിവസ്തുക്കൾ ഉപയോ​ഗിക്കുക, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ജസ്‌റ്റിസ് അബ്ദുല്ല നാസർ അൽ അസിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മഹ്ബൗലയിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ സംശയാസ്പദമായ കെട്ടിടത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കുന്നതിനിടെയാണ് പ്രതിയെ അബോധാവസ്ഥയിൽ ഒരു കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുന്നതായി കണ്ടെത്തിയത്. 

ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ അധിക്ഷേപിക്കുകയും തള്ളുകയും ചെയ്തു. ഓപ്പറേഷൻസ് യൂണിറ്റിനെ വിളിച്ചതോടെ കൂടുതൽ ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും അവരോടും കുവൈത്തി പൗര മോശമായിട്ടാണ് പെരുമാറിയത്. സ്വാഭാവിക മനുഷ്യാവകാശം നൽകാതെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഉദ്യോ​ഗസ്ഥർ നടത്തിയതെന്നാണ് പ്രതിഭാ​ഗം ​കോടതിയിൽ വാദം ഉന്നയിച്ചത്.

Related News