മനുഷ്യക്കടത്തും, കള്ളക്കടത്തും തടയാൻ നടപടികൾ കർശനമാക്കി കുവൈത്ത്

  • 23/10/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനും കുടിയേറ്റക്കാരുടെ കള്ളക്കടത്തിനും എതിരെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി മന്ത്രിസഭാ കൗൺസിൽ. ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന പ്രതിവാര യോഗത്തിൽ മന്ത്രിസഭ ഈ വിഷയം അവലോകനം ചെയ്തു. മനുഷ്യക്കടത്ത്, കുടിയേറ്റക്കാരുടെ കള്ളക്കടത്ത് എന്നിവ തടയുന്നതിനുള്ള ദേശീയ സമിതി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മി സമർപ്പിച്ച ദൃശ്യാവതരണം മന്ത്രിമാരുടെ കൗൺസിൽ അവലോകനം ചെയ്തു. 

ഈ ആഗോള പ്രതിഭാസത്തെ അതിൻ്റെ എല്ലാ രൂപങ്ങളിലും കൈകാര്യം ചെയ്യാനാണ് ശ്രമം. വ്യക്തികളെ കടത്തുന്നതിനും കുടിയേറ്റക്കാരെ കടത്തുന്നതിനും എതിരെ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഓരോ മൂന്ന് മാസത്തിലും ആനുകാലിക റിപ്പോർട്ട് നൽകുന്നതിന് സമിതിയോട് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News