ഹവല്ലിയിൽ മദ്യലഹരിയിൽ കാറിനുള്ളിൽ ഉറങ്ങിയിരുന്ന 50കാരൻ അറസ്റ്റിൽ

  • 23/10/2024


കുവൈത്ത് സിറ്റി: സംശയാസ്പദമായ രീതിയിൽ കാറിൽ ഉറങ്ങുന്നത് കണ്ടതിനെത്തുടർന്ന് 50 വയസുള്ള ഒരാളെ കസ്റ്റ‍ിയിലെടുത്ത് ഹവല്ലി ഗവർണറേറ്റിലെ പൊലീസ്. സംശയാസ്പദമായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വിശദമായി പരിശോധിച്ചപ്പോൾ കാറിനകത്ത് ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് തെളിഞ്ഞതിനാൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News