കുവൈത്തിലെ സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു

  • 23/10/2024


കുവൈത്ത് സിറ്റി: മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ ശതമാനം ഗണ്യമായി കുറഞ്ഞതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ സൗദ് അൽ-ദുബൗസ് സ്ഥിരീകരിച്ചു. ഈ പ്രദേശങ്ങളിലെ പ്രോപ്പർട്ടികൾ കുടുംബങ്ങളല്ലാത്തവർക്ക് വാടകയ്‌ക്ക് നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിയുടെ ടീമുകൾ പതിവായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. 

പരിശോധനാ സംഘങ്ങൾ നടത്തിയ തീവ്രമായ ഫീൽഡ് ക്യാമ്പയിനുകളുടെ വിജയത്തിന് അദ്ദേഹം എല്ലാ ക്രെഡിറ്റും നൽകി. മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് നിമലംഘനം നടത്തുന്ന പ്രോപ്പർട്ടികൾക്കെതിരെ ഉറച്ച നടപടി സ്വീകരിക്കുന്നുണ്ട്. മുമ്പ് ഭവനനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച വസ്തു ഉടമകൾ ഇതോടെ നിയമങ്ങൾ പാലിക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിയും ഈ പ്രോപ്പർട്ടികൾ നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News