ആഗോള അംഗീകാരം നേടി കുവൈത്തിലെ സ്റ്റെം സെൽ സെൻ്റർ

  • 23/10/2024


കുവൈത്ത് സിറ്റി: അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് ബ്ലഡ് ആൻഡ് ബയോതെറാപ്പിസ് (എഎബിബി) ശൈഖ സാൽവ അൽ സബാഹ് സ്റ്റെം സെല്ലിൻ്റെയും അംബ്ലിക്കൽ കോർഡ് സെൻ്ററിൻ്റെയും ലബോറട്ടറികൾക്ക് മോളിക്യുലാർ ടെസ്റ്റിംഗിനുള്ള അന്താരാഷ്ട്ര അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു. പരിശോധനയിലും ചികിൽസാ നടപടിക്രമങ്ങളിലും ലബോറട്ടറികൾ കർശനമായ സുരക്ഷയും ഗുണനിലവാരവും പാലിക്കുന്നുവെന്ന് ഉറപ്പ് നൽകുന്നുണ്ടെന്നും സ്റ്റെം സെൽ തെറാപ്പി മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ അംഗീകാരമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സരർവീസ് വിഭാഗം ഡയറക്ടർ ഡോ. റീം അൽ റദ്‌വാൻ പറഞ്ഞു. ഈ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ രോഗികളുടെയും ആരോഗ്യ സംരക്ഷണ ദാതാക്കളുടെയും ആത്മവിശ്വാസം വർധിപ്പിക്കും. ലബോറട്ടറികൾ കർശനമായ നിയന്ത്രണ ആവശ്യകതകൾ പാലിക്കുകയും കൃത്യവും വിശ്വസനീയവുമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

Related News