സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള യുഎൻ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്തിന് പ്രധാന പങ്കുണ്ടെന്ന് വിദേശകാര്യ മന്ത്രി

  • 23/10/2024


കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ സജീവ അംഗമെന്ന നിലയിൽ കുവൈത്ത്, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സംഘടനയുടെ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‍ദുള്ള അൽ യഹ്യ. യുണൈറ്റഡ് നേഷൻസ് ദിനത്തിൽ രാജ്യത്തെ ‌ഐക്യരാഷ്ട്ര ദൗത്യസംഘം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികത സംരക്ഷിക്കുന്നതിന് ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രശംസനീയമായ ശ്രമങ്ങൾക്ക് കുവൈത്തിന്റെ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

ഐക്യരാഷ്ട്രസഭയുടെ സജീവ അംഗമെന്ന നിലയിൽ കുവൈത്ത്, സംയുക്ത അന്താരാഷ്ട്ര പ്രവർത്തനത്തിൻ്റെ പ്രാധാന്യത്തിൽ ഉറച്ചു വിശ്വസിക്കുന്നു. 1963-ൽ ഐക്യരാഷ്ട്രസഭയിൽ ചേർന്നതുമുതൽ സംഘടന ഏറ്റെടുക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്ന എല്ലാ ശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും പിന്തുണയും സഹായവും നൽകാൻ രാജ്യം ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാനുഷിക, വികസന മേഖലകളിൽ കുവൈത്ത് വലിയ പിന്തുണ നൽകുന്നുണ്ടെന്നും അബ്‍ദുള്ള അൽ യഹ്യ പറഞ്ഞു.

Related News