കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴ, പുതിയ തീരുമാനങ്ങൾ അറിയാം

  • 24/10/2024


കുവൈത്ത് സിറ്റി: നിരോധിത മേഖലയിൽ വാഹനം നിർത്തിയാൽ 15 ദിനാറാണ് പുതിയ ട്രാഫിക് നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴയെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ. ദിവസേന 300 ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 90 ശതമാനവും അശ്രദ്ധയും ഫോൺ ഉപയോഗിക്കുന്നതും മൂലമാണ്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാൽ പിഴ 70 ദിനാർ ആണ്. അതേസമയം അശ്രദ്ധമായി വാഹമോടിച്ചാൽ പിഴ 30 ദിനാർ മുതൽ 150 ദിനാർ വരെയാണ്. റെഡ് സി​ഗ്നൽ പാലിക്കാത്തത് ​ഗുരുതര ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News