മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി അറസ്റ്റിൽ

  • 24/10/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിയ ജോർദാൻ സ്വദേശി അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയ ശേഷം ആവശ്യമായ അനുമതി നേടിയ ശേഷം ജോർദാൻ സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിറിക്ക ഗുളികകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. ഏകദേശം 500 തരം സൈക്കോ ആക്റ്റീവ് ഗുളികകൾ പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News