സബ്‌സിഡിയുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ കടത്ത്; 22 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

  • 24/10/2024

 


കുവൈത്ത് സിറ്റി: സബ്‌സിഡിയുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ കടത്തിൽ ഏർപ്പെട്ടിരുന്ന ഒരു സംഘത്തെ മുബാറക് അൽ കബീർ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി. പ്രതികളിൽ നിന്ന് ഏകദേശം 22 ടൺ ഭക്ഷ്യവസ്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ അനധികൃത വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News