റോഡുകളുടെ അറ്റകുറ്റപ്പണികൾ; ആറ് ഗവർണറേറ്റുകളിലെയും കരാറുകളിൽ ഒപ്പിട്ട് പൊതുമരാമത്ത് മന്ത്രി

  • 24/10/2024


കുവൈത്ത് സിറ്റി: പൊതുമരാമത്ത് ഡോ. നൂറ അൽ മഷാൻ ഹൈവേയുടെയും ഇൻ്റേണൽ റോഡുകളെയും അറ്റകുറ്റപ്പണികൾക്കുള്ള കരാറുകളിൽ ഒപ്പുവച്ചു. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണികളാണ് കരാറിൽ ഉൾപ്പെടുന്നത്. ഏകദേശം 400 ദശലക്ഷം ദിനാർ മൂല്യമാണ് കരാറുകൾക്ക് ഉള്ളത്. എല്ലാ റോഡുകളും പരിഷ്‌ക്കരിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.

ഈ കരാറുകളിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. അറ്റകുറ്റപ്പണികൾക്കായി ചില റോഡുകൾ അടച്ചിടും. കൂടുതൽ മോശമായ അവസ്ഥയിലുള്ള റോഡുകളിലാണ് ആദ്യം അറ്റകുറ്റപണികൾ നടത്തുക. ഒന്നാം റിങ് റോഡ് മുതൽ സെവൻത് റിങ് റോഡ് വരെയും സാൽമി, അബ്ദാലി, ഇൻ്റേണൽ ഏരിയകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അറ്റകുറ്റപണികൾ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News