സുരക്ഷാ ക്യാമ്പയിനുകൾ കർശനമാക്കിയത് കുവൈത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചതായി റിപ്പോർട്ട്

  • 24/10/2024

 


കുവൈത്ത് സിറ്റി: എല്ലാ മേഖലകളിലെയും വർധിച്ച സുരക്ഷാ ക്യാമ്പയിനുകൾ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചുവെന്ന് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റജബ്. അഹമ്മദി ഗവർണറേറ്റിൽ 271,000 സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കൽ, റെസിഡൻസി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യൽ, ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നടപടി തുടങ്ങിയവയാണ് അധികൃതർ കർശനമാക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അതിൻ്റെ വിവിധ മേഖലകളിൽ നടത്തുന്ന ക്യാമ്പയിനുകൾ രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നു. ഈ സുരക്ഷാ ക്യാമ്പയിനുകളുടെ തുടർച്ച കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News