പ്രവാസികൾ ഡിസംബർ 31ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

  • 24/10/2024

 


കുവൈത്ത് സിറ്റി: ഡിസംബർ 31ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പ്രവാസികളെയും ഓർമ്മിപ്പിച്ചു. ഫോറൻസിക് തെളിവെടുപ്പ് കേന്ദ്രങ്ങൾ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ബയോമെട്രിക് വിരലടയാള സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയുക്ത കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് മെറ്റാ പ്ലാറ്റ്‌ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

Related News