വാരാന്ത്യത്തിൽ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 25/10/2024


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ സമയത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടെ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയേക്കും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

രാത്രിയിൽ തണുപ്പിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 17 സെൽഷ്യസിനും 23 സെൽഷ്യസിനും ഇടയിലായിരിക്കും. ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇയോടെ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കൂടിയ താപനില 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 16 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

Related News