പ്രധാന ഹൈവേകളിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; 1,772 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 25/10/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫീൽഡ് സെക്ടറുകൾ വ്യാഴാഴ്ച പുലർച്ചെ പ്രധാന ഹൈവേകളിൽ സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി. 1,772 ട്രാഫിക് നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറമേ മയക്കുമരുന്നുമായി ബന്ധപ്പെട്ട മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തു. അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അറസ്റ്റ് വാറണ്ടുള്ള 28 പേരെയാണ് പിടികൂടിയത്. കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുള്ള 31 പേരെയും അധികൃതർ പിടികൂടി. കൂടാതെ, ഗതാഗത നിയമലംഘനത്തിന് അഞ്ച് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. തീർപ്പാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട് 14 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കർശനമായ പരിശോധന ക്യാമ്പയിൻ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related News