കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്ക് വെയ്യിം​ഗ് സിസ്റ്റം വരുന്നു

  • 25/10/2024


കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം അടുത്തിടെ ഒപ്പുവച്ച 18 റോഡ് മെയിൻ്റനൻസ് കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളിലായി 69.4 ശതമാനം സമയം ലാഭിക്കാനായതായി റിപ്പോർട്ട്. കരാറുകൾ ഒപ്പിടുന്നത് വരെ തയ്യാറെടുപ്പ് ഘട്ടത്തിനായി 716 ദിവസങ്ങൾ അനുവദിച്ചിരുന്നു, എന്നാൽ 2023 - 2024 സാമ്പത്തിക വർഷത്തിൽ മന്ത്രാലയം കരാറുകൾ ഒപ്പിടുന്നത് വരെ 219 ദിവസങ്ങൾ മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ആറ് ഹൈവേ മെയിൻ്റനൻസ് കരാറുകളിൽ വെയ്ബ്രിഡ്ജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന നൂതനമായ വെയ്റ്റ്-ഇൻ മോഷൻ സിസ്റ്റമാണ് ഉപയോ​ഗിക്കുക. ഹൈവേകളിൽ, പ്രത്യേകിച്ച് വലത് പാതയിലൂടെ പോകുന്ന ഭാരനിയന്ത്രണം ലംഘിക്കുന്ന ട്രക്കുകളുടെ നിരീക്ഷണം ഈ സംവിധാനം പ്രാപ്തമാക്കും. വമ്പൻ ട്രക്കുകൾ മൂലമുള്ള കേടുപാടുകളിൽ നിന്ന് ഹൈവേകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിയമലംഘകരെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് റഫർ ചെയ്യും.

Related News