അഹമ്മദിയിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

  • 26/10/2024


കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ ഒരു ഷോപ്പിംഗ് മാളിൽ ഒരാൾ പെൺകുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇവിടെ നിന്ന് പ്രതി രക്ഷപെടുകയായിരുന്നു. തുടർന്ന് വീഡിയോ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അഹമ്മദി ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രതിയെ പിടികൂടിയത്. എന്നാൽ പെൺകുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച വിവരങ്ങൾ തെറ്റാണെന്നുംചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടുവെന്നും അധികൃതർ വ്യക്തമാക്കി.

Related News