അഹമ്മദിയിലെ മൊബൈൽ ഫുഡ് ട്രക്കുകളിൽ ഫീൽഡ് പരിശോധന

  • 26/10/2024


കുവൈത്ത് സിറ്റി: മുനിസിപ്പൽ കാര്യ, ഭവനകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരിയും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീലും അഹമ്മദി ഗവർണറേറ്റിൽ മൊബൈൽ ഫുഡ് ട്രക്കുകളിൽ ഫീൽഡ് പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ഡയറക്ടർ ഡോ. സൗദ് അൽ ജലാൽ, ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധികൾ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. നിയമ ലംഘനം കണ്ടെത്തിയ എല്ലാ മൊബൈൽ കാർട്ടുകളും നീക്കം ചെയ്യുകയും ആരോഗ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

കാപ്പിറ്റൽ ഗവർണറേറ്റിൽ കോർഡോബ, അദൈലിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇന്നലെ നടത്തിയ ക്യാമ്പയിനിൽ ലൈസൻസില്ലാത്ത 46 വാഹനങ്ങൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ, വാണിജ്യ ലൈസൻസിൻ്റെ അഭാവം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടാതെ, ആരോഗ്യ ആവശ്യകതകളുടെ ലംഘനങ്ങളും കണ്ടെത്തി. മൊബൈൽ വാഹന മേഖലയിലെ ലംഘനങ്ങളും കയ്യേറ്റങ്ങളും ചെറുക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസികളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിപുലമായ പരിശോധനകളുടെ ഭാ​ഗമാണ് ക്യാമ്പയിനെന്നും അധികൃതർ പറഞ്ഞു.

Related News