വ്യോമ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തി പ്രതിരോധ മന്ത്രി

  • 26/10/2024


കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യോമ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തി. എയർ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാലിദ് ദരാജ് അൽ ശരിയാനും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് അൽ യൂസഫിനെ സ്വീകരിച്ചു. എയർ ഡിഫൻസ് ഫോഴ്‌സ് നിർവ്വഹിക്കുന്ന ചുമതലകളുടെ സമഗ്രമായ ഒരു സംക്ഷിപ്‌ത വിവരണം അൽ യൂസഫിന് പ്രധാന ഉദ്യോ​ഗസ്ഥർ വിവരിച്ചു നൽകി.

സന്ദർശനത്തിൽ ഫീൽഡ് സൈറ്റുകളുടെ ഒരു പരിശോധനാ പര്യടനവും ഉൾപ്പെട്ടിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതിക വശങ്ങളും പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായി കേട്ടു. സായുധ സേനയിലെ അംഗങ്ങൾ പുലർത്തുന്ന ഉയർന്ന കാര്യക്ഷമതയും ജോലിയോടുള്ള അർപ്പണബോധവും പ്രതിരോധ മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമ പ്രതിരോധ സേനയുടെ നിർണായക പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

Related News