ഗാര്‍ഹിക തൊഴിലാളികൾക്കുള്ള ബോധവത്കരണ ക്യാമ്പയിനുമായി കുവൈറ്റ് മാൻപവര്‍ അതോറിറ്റി

  • 27/10/2024


കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികൾക്കുള്ള ബോധവത്കരണ ക്യാമ്പയിനുമായി മാൻപവര്‍ അതോറിറ്റി. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പുതിയ തൊഴിലുടമകളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയ ചാനലുകളിലുടനീളം അതോറിറ്റി ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ വാറന്‍റി കാലയളവിൽ (കുവൈത്തിലെത്തി ആദ്യത്തെ ആറ് മാസം)
തൊഴിലുടമയെ മാറ്റുന്നതിന് അതോറിറ്റിയുടെ അനുമതി വേണം.

അല്ലെങ്കില്‍ തൊഴിലാളിയുടെ വാറൻ്റി അസാധുവാകും. ട്രാൻസ്ഫർ പ്രക്രിയയ്ക്ക് തൊഴിലാളി, പുതിയ തൊഴിലുടമ, റിക്രൂട്ട്മെൻ്റ് ഓഫീസ്, ഗാർഹിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള മാൻപവര്‍ അതോറിറ്റിയിലെ വകുപ്പ് എന്നിവര്‍ ഉൾപ്പെടുന്ന ഒരു പുതിയ കരാർ ആവശ്യമാണ്. ഈ ആറ് മാസത്തിനുള്ളിൽ ഒരു തൊഴിലാളി ജോലി അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, റിക്രൂട്ട്‌മെൻ്റ് ചെലവുകൾ റീഫണ്ട് ചെയ്യാനുള്ള യഥാർത്ഥ തൊഴിലുടമയുടെ അവകാശം ഉറപ്പാക്കുന്നതിന് അവരെ ഗാർഹിക തൊഴിലാളികളെ ഓർഗനൈസിംഗ് ആൻഡ് റിക്രൂട്ട് ചെയ്യുന്ന വകുപ്പിലേക്ക് റഫര്‍ ചെയ്യും.

Related News