2025ലെ ആഘോഷങ്ങൾ വിപുലമാക്കാൻ കുവൈത്ത്

  • 29/10/2024


കുവൈത്ത് സിറ്റി: 2025 വർഷത്തേക്കുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വാർത്താവിതരണ, സാംസ്കാരിക മന്ത്രി, യുവജനകാര്യ സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ദേശീയ അവധിദിനങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതി ഞായറാഴ്ച ചേർന്നു. സെയ്ഫ് പാലസിൽ നടന്ന യോഗത്തിൽ മന്ത്രി കുവൈത്തിൻ്റെ പരിഷ്‌കൃത പ്രതിച്ഛായ പ്രദർശിപ്പിക്കുന്ന ഉന്നത നിലവാരത്തിലുള്ള ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള കമ്മിറ്റിയുടെ പ്രതിബദ്ധത വ്യക്തമാക്കി. സമഗ്രമായ സുരക്ഷാ നടപടികളുടെ ആവശ്യകതയും തടസങ്ങളില്ലാതെ ഇവൻ്റ് എക്സിക്യൂഷൻ ഉറപ്പാക്കുന്നതിന് പ്രസക്തമായ എല്ലാ കക്ഷികളും തമ്മിലുള്ള സഹകരണവും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News