കുവൈത്തിലെ ഗതാഗതക്കുരുക്ക് പ്രശ്‌നം പരിഹരിക്കാൻ തീവ്രമായ ശ്രമങ്ങൾ

  • 29/10/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്ക് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പഠനത്തിനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി മന്ത്രിമാരുടെ കൗൺസിൽ നിയോഗിച്ച ഒമ്പത് സർക്കാർ ഏജൻസികൾ യോഗം തുടരുന്നു. കഴിഞ്ഞ വർഷം 24 സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കിയതിന് ശേഷം ഗതാഗതക്കുരുക്ക് 30 ശതമാനം കുറഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കുന്ന സായാഹ്ന ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നത് ഗതാഗതക്കുരുക്ക് കൂടുതൽ കുറയ്ക്കുമെന്നാണ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. അതേസമയം പ്രസക്തമായ സർക്കാർ ഏജൻസികൾ ട്രാഫിക് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള അവരുടെ ആശയങ്ങൾ പങ്കിടുന്നത് തുടരുകയും ചെയ്യുന്നുണ്ട്.

Related News