പെർഫ്യൂം എക്സിബിഷനിൽ പരിശോധനാ ക്യാമ്പയിൻ നടത്തുമെന്ന് വാണിജ്യ മന്ത്രാലയം

  • 29/10/2024


കുവൈത്ത് സിറ്റി: വാണിജ്യ നിയന്ത്രണ വകുപ്പ് പെർഫ്യൂം എക്സിബിഷനിൽ പരിശോധനാ ക്യാമ്പയിൻ നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പുകളും ഡിസ്‌പ്ലേ ഔട്ട്‌ലെറ്റുകളും പോലുള്ള നിയുക്ത മേഖലകൾക്ക് പുറത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനവും പ്രമോഷനും നിരോധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന. ഈ പരിശോധനകളുടെ പ്രാഥമിക ലക്ഷ്യം നിയമ ചട്ടക്കൂടിന് പുറത്ത് നടത്തുന്ന പ്രമോഷണൽ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ബൂത്തുകളിലും സ്റ്റോറുകളിലും സന്ദർശനം നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് അസൗകര്യമോ അനാവശ്യ സമ്മർദ്ദമോ ഉണ്ടാക്കാതെ, വിൽപനയും പ്രൊമോഷണൽ പ്രവർത്തനങ്ങളും പ്രൊഫഷണലായി നിർവ്വഹിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News