വ്യാജ സഹേൽ ആപ്പ് യുആ‍ർഎല്ലുകളും വെബ്‌സൈറ്റുകളും; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

  • 29/10/2024


കുവൈത്ത് സിറ്റി: സഹേൽ ആപ്പ് എന്ന തരത്തിൽ തെറ്റിദ്ധരപ്പിക്കുന്ന അനധികൃത ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഈ ലിങ്കുകൾ തട്ടിപ്പുകൾക്കായാണ് ഉപയോ​ഗിക്കുന്നതെന്ന് കുവൈത്തികൾക്കും പ്രവാസികൾക്കും ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്ഫോമായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു. സംശയാസ്പദമായ വെബ്‌സൈറ്റുകളുമായും സഹേൽ ആപ്ലിക്കേഷനുമായി സാമ്യത തോന്നുന്ന ലിങ്കുകളുമായും ഉള്ള ഇടപെടൽ ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം കാസെം ഊന്നിപ്പറഞ്ഞു. ചില വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ഉപയോക്താക്കൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News