അടുത്ത വേനൽക്കാലത്ത് കുവൈത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭാ നിർദേശം

  • 30/10/2024


കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നു. വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹമൂദ് അബ്ദുൾ അസീസ് ബുഷെഹ്‌രി, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സമർപ്പിച്ച ദൃശ്യാവതരണം മന്ത്രിമാരുടെ സമിതി പരിശോധിച്ചു. ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുകൾ, 2030 വരെ ഇലക്ട്രിക്കൽ ലോഡുകളുടെ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉണ്ടായിരുന്നത്.

കുവൈത്തിലെ വൈദ്യുതോർജ്ജ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം മന്ത്രിമാരുടെ സമിതിയിൽ വിശദീകരിച്ചു, ബിയ സ്റ്റേഷൻ്റെ വിപുലീകരണ പദ്ധതി, പുതിയ അൽ സൂർ നോർത്ത് സ്റ്റേഷൻ പദ്ധതി, ഖിറാൻ സ്റ്റേഷൻ പദ്ധതി, നുവൈസീബ് സ്റ്റേഷൻ പദ്ധതി തുടങ്ങിയ നിരവധി പുതിയ പ്രോജക്ടുകളെ കുറിച്ചാണ് വിവരിച്ചത്. അടുത്ത വേനൽക്കാലത്ത് വൈദ്യുതി ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയാണ് മന്ത്രിസഭാ കൗൺസിൽ ഉയർത്തിയത്. വൈദ്യുതി മുടക്കത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു പ്രശ്‌നവും രാജ്യത്ത് ഒഴിവാക്കുന്നതിന് നടപടികൾ വേണമെന്നും കൗൺസിൽ വ്യക്കമാക്കി.

Related News