കുവൈത്തിലെ പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 537,430ൽ എത്തി; ഇന്ത്യക്കാർ ഒന്നാമത്

  • 30/10/2024


കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ മേഖലകളിലെ കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം വർധിച്ചതായി സർക്കാർ കണക്കുകൾ. 2023 ജൂണിൽ 1,641,000 ആയിരുന്നത് 2024 ജൂണിൽ 1,689,000 ആയാണ് കൂടിയത്. ഇത് മൊത്തം കുവൈത്ത് ഇതര തൊഴിലാളികളുടെ 2.9 ശതമാനത്തിന്റെ വർധനയുണ്ടാക്കി. തൊഴിൽ വിപണിയിലെ ആകെ കണക്കിൽ കുവൈത്ത് ഇതര തൊഴിലാളികളാണ് നിലവിൽ 78.9 ശതമാനവും. തൊഴിൽ വിപണിയിലെ ഏറ്റവും ഉയർന്ന ദേശീയതയെ പരിശോധിക്കുമ്പോൾ, ഇന്ത്യൻ കമ്മ്യൂണിറ്റി ഒന്നാം സ്ഥാനത്താണ്.

2024 ജൂൺ അവസാനത്തോടെ ഇന്ത്യക്കാരുടെ എണ്ണം 537,430ൽ എത്ി. അതേസമയം ഈജിപ്ഷ്യൻ കമ്മ്യൂണിറ്റി മൊത്തം 474,000 പേരുമായി രണ്ടാം സ്ഥാനത്തെത്തി. സർക്കാർ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 474,000 ജീവനക്കാരിൽ എത്തി. അവരിൽ കുവൈത്തികളുടെ എണ്ണം 79.6 ശതമാനമായിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 1.7 മില്യൺ ജീവനക്കാരിൽ എത്തി. അവരിൽ കുവൈത്തികളുടെ ശതമാനം 4.4 ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News