ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ പണം തട്ടിയിരുന്ന സംഘം അറസ്റ്റിൽ

  • 30/10/2024


കുവൈത്ത് സിറ്റി: ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ പണം തട്ടിയെടുക്കുന്ന സംഘത്തെ പിടികൂടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെന്ന് അവകാശപ്പെട്ട് നടത്തിയ തട്ടിപ്പിന് ഇരയായതായി ഒരാളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അന്വേഷണത്തിലൂടെ മുഖ്യ പ്രതികളെയും അവരെ സഹായിക്കുന്നവരെയും അധികൃതർ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി നേടി ശേഷം പിന്നീട് അറസ്റ്റ് ചെയ്തു. ഇരയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ബലപ്രയോഗത്തിലൂടെ പണം തട്ടിയെടുക്കുകയും ചെയ്‌തതിൻ്റെ വിശദാംശങ്ങൾ പ്രതികൾ ചോദ്യം ചെയ്യലിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News