കുവൈത്തിൽ അസ്ഥിര കാലാവസ്ഥാ; ശനിയാഴ്ചവരെ തുടരും

  • 31/10/2024

 


കുവൈറ്റ് സിറ്റി : വ്യാഴാഴ്ച രാവിലെ മുതൽ തെക്കുകിഴക്കൻ കാറ്റിനോടൊപ്പം നേരിയതോ മിതമായതോ ആയ മഴ, ചിലപ്പോൾ ഇടിമിന്നലോടു കൂടിയ മഴ രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്‌ച വൈകുന്നേരം ചെറിയതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം മേഘങ്ങൾ വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു, ഈ അവസ്ഥ ശനിയാഴ്ച വൈകുന്നേരം വരെ തുടരും, ചിലപ്പോൾ വ്യത്യസ്ത ഇടവേളകളിൽ ഇടിമിന്നലിനൊപ്പം, മേഘങ്ങളുടെ അളവും മഴയ്ക്കുള്ള സാധ്യതയും ക്രമേണ കുറയുന്നതിനാൽ, ഞായറാഴ്ച പകൽ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങും.

Related News