ഹവല്ലി ഗവർണറേറ്റ് ഭക്ഷ്യസുരക്ഷാ പരിശോധന; 109.5 കിലോഗ്രാം മായം ചേർത്ത മാംസം പിടിച്ചെടുത്തു

  • 31/10/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്‌ഷൻ ഡിപ്പാർട്ട്‌മെൻ്റ് ഗവർണറേറ്റിലുടനീളം ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന നടത്തി. ഹവല്ലി ഫുഡ് ഇൻസ്പെക്ഷൻ സെൻ്റർ ഹെഡ് ഹനാൻ ഹാജി, സാൽമിയ ഇൻസ്പെക്ഷൻ സെൻ്റർ ഹെഡ് ജുമാന ബൗ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശേോധന. ഭക്ഷ്യ ഗുണനിലവാര നിലവാരവും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ നിരവധി ഭക്ഷ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പയിൻ.

പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്ത മാംസവും അജ്ഞാത ഉറവിടത്തിൽ നിന്നുള്ള മത്സ്യവും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ, പുതിയത് എന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാനാണ് ലക്ഷ്യമിട്ടത്. ഇവ ഉടൻ നശിപ്പിച്ചു. കൂടാതെ, സംഘം 27 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും മൂന്ന് അഡ്മിനിസ്ട്രേറ്റീവ് ക്ലോസറുകൾ നടപ്പിലാക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള മായം കലർന്ന ഭക്ഷണത്തിന്റെ വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News