മനുഷ്യാവകാശം: കുവൈത്തിന്റെ കീർത്തി കളങ്കപ്പെടാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി, ശമ്പളം കൃത്യമായി നൽകണം

  • 31/10/2024


കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ കീർത്തിക്ക് പ്രത്യേകിച്ച് മനുഷ്യാവകാശ മേഖലയിൽ ഒരു ദോഷവും വരുത്താൻ ഒരിക്കലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. കുവൈത്തിൻ്റെ കീർത്തി എല്ലാ പരിഗണനകൾക്കും മുകളിലാണ്. മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പങ്കെടുത്ത വിവിധ കമ്പനികളുടെ പ്രതിനിധികളുമായി ഷെയ്ഖ് ഫഹദ് അൽ യൂസഫ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് സ്ഥിരമായി വേതനം നൽകുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, കമ്പനി പ്രതിനിധികളുടെ നിർദേശങ്ങളും നിരീക്ഷണങ്ങളും ചർച്ചയിൽ വിലയിരുത്തി. മന്ത്രിസഭാ തീരുമാനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Related News