റെസിഡൻസി നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ കുവൈത്ത്; ഒരിളവും വേണ്ടന്ന് ആഭ്യന്തര മന്ത്രി

  • 31/10/2024

  


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ ഗവർണറേറ്റുകളിൽ ഗതാഗതം ക്രമീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാരുടെ യോഗം ബുധനാഴ്ച ചേർന്നു. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കുന്നതിന് തുടർനടപടികൾ ശക്തമാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ തുടർച്ചയായ പരിശോധനകൾ വർധിപ്പിക്കുന്നതിന് മന്ത്രി നിർദേശം നൽകി. 

എല്ലാവർക്കും നിയമങ്ങൾ ബാധകമാക്കുക, ട്രാഫിക് ബോധവൽക്കരണ കാമ്പെയ്‌നുകൾ വർദ്ധിപ്പിക്കുക, ട്രാഫിക് നിയമം പാലിക്കുന്നത് ഉറപ്പാക്കുക എന്നിവയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. താമസ നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും ഒരു ഇളവും വേണ്ടെന്നാണ് ആഭ്യന്തര മന്ത്രി നൽകിയിട്ടുള്ള നിർദേശം. മറ്റ് വിവിധ വിഷയങ്ങൾ, എല്ലാത്തരം കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള മാർഗങ്ങൾ, ഭാവിയിൽ സുരക്ഷാ ചുമതലകളുടെ മുൻഗണനകൾ എന്നിവയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.

Related News