മെഡിക്കൽ പരസ്യങ്ങൾ: നിയന്ത്രണങ്ങൾ ലംഘിച്ച കുവൈത്തിലെ 33 ക്ലിനിക്കുകൾക്കെതിരെ നടപടി

  • 01/11/2024


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ മെഡിക്കൽ പരസ്യങ്ങൾക്കായുള്ള നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച പ്രൈവറ്റ് ക്ലിനിക്കുകൾക്കെതിരെ നടപടി. 2023 ലെ 87-ാം നമ്പർ മന്ത്രിതല തീരുമാനം ലംഘിച്ചതിന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി സ്വകാര്യ ആരോഗ്യ മേഖലയിലെ 33 മെഡിക്കൽ ക്ലിനിക്കുകളെയാണ് മെഡിക്കൽ ലയബലിറ്റി അതോറിറ്റിക്ക് റഫർ ചെയ്തത്. സ്വകാര്യ മെഡിക്കൽ മേഖലയിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് നടപടി. മെഡിക്കൽ പരസ്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News