പ്രവാസികൾ എത്രയും വേ​ഗം ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം; പൂർത്തിയാക്കാനുള്ളത് 754,852 പേർ

  • 01/11/2024


കുവൈത്ത് സിറ്റി: പ്രവാസികൾ എത്രയും വേ​ഗം ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് വീണ്ടും ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. ഈ വർഷം അവസാനത്തോടെ താമസക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കും. 3.32 മില്യൺ പ്രവാസികൾ ഇതിനകം ബയോ​മെട്രിക് വിരലടയാളം നൽകി നടപടികൾ പൂർത്തിയാക്കി. ഇനിയും 754,852 പേർ ബാക്കിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

സഹേൽ അല്ലെങ്കിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം മാറ്റ വഴി വിരലടയാളം നടത്താൻ പ്രവാസികൾക്ക് ഒരു അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം. ഓരോ ​ഗവർണറേറ്റിലെയും അടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുമാകും. വിരലടയാളം സമർപ്പിക്കാനുള്ള പ്രവാസികൾ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കുകയും തിരക്ക് ഒഴിവാക്കാൻ നിർദ്ദിഷ്ട സമയത്ത് തിരഞ്ഞെടുത്ത സ്ഥലത്തേക്ക് എത്തുകയും വേണം. അപ്പോയിൻ്റ്മെൻ്റ് ഇല്ലാത്ത ആരെയും സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related News