കുവൈത്തിൽ സ്ത്രീകൾ ശമ്പളത്തിൻ്റെ മൂന്നിലൊന്ന് സ്വർണം വാങ്ങാൻ ചെലവഴിക്കുന്നു; റിപ്പോർട്ട്

  • 01/11/2024


കുവൈത്ത് സിറ്റി: രണ്ട് വർഷത്തിലേറെയായി ദുരന്തങ്ങളും യുദ്ധങ്ങളും അടക്കം നടക്കുന്ന ആ​ഗോള പ്രശ്നങ്ങൾ സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതകങ്ങൾ ഉണ്ടാക്കുന്നു. എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടാകുന്നതിനുള്ള കാരണം ഈ ആ​ഗോള പ്രശ്നങ്ങളാണ്. രാഷ്ട്രീയമായും സുരക്ഷാപരമായും ആഗോള സാഹചര്യത്തിൻ്റെ അസ്ഥിരതയാണ് സ്വർണ്ണവില ഉയരാൻ കാരണമെന്ന് പല വിദഗ്ധരും റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വർണ്ണ വില ദിനംപ്രതി റെക്കോർഡ് സംഖ്യകൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. 

സ്വർണ്ണ വിലയിൽ വൻ കുതിപ്പുണ്ടായിട്ടും പ്രാദേശികമായി വാങ്ങലുകൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും സമ്പദ്‌വ്യവസ്ഥയിൽ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. മറുവശത്ത് ആഭരണം എന്ന നിലയിൽ സ്ത്രീകൾ സ്വർണ്ണം വാങ്ങുന്നതിൽ വലിയ താത്പര്യം കാണിക്കുന്നുണ്ട്. സ്ത്രീകൾ അവരുടെ ശമ്പളത്തിൻ്റെ മൂന്നിലൊന്ന് സ്വർണം വാങ്ങാൻ ചെലവഴിക്കുന്നുണ്ടെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

Related News