നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്

  • 01/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം കൈവശമുള്ള ഏകദേശം 70 വ്യക്തികൾ ഉൾപ്പെട്ട ഒരു പുതിയ കേസിന്റെ വിവരങ്ങൾ പുറത്ത്. പൗരത്വ ഫയലുകളുടെ കർശനമായ അവലോകനവും ഓഡിറ്റിംഗും തുടരുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ചിലത് ഇറാഖ് അധിനിവേശത്തിന് മുമ്പുള്ളതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഞ്ച് സിറിയൻ വ്യക്തികളുടെ പൗരത്വ നില സംബന്ധിച്ച് ദേശീയ അന്വേഷണ വകുപ്പിനുള്ളിൽ നേരത്തെ സംശയം ഉയർന്നിരുന്നു. വിശദമായ പരിശോധനകൾക്കും പശ്ചാത്തല പരിശോധനകൾക്കും ശേഷം, മരിച്ച മൂന്ന് കുവൈത്തി പൗരന്മാരുടെ പൗരത്വ ഫയലുകളിൽ ഒരു സ്ത്രീ ഉൾപ്പെടെ ഈ അഞ്ച് വ്യക്തികൾ വ്യാജമായി ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ വ്യാജരേഖയിൽ സിറിയക്കാരുടെ മക്കളെയും പേരക്കുട്ടികളെയും ഉൾപ്പെടുത്തി. നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം കൈവശമുള്ളവരുടെ നിലവിലെ എണ്ണം ഏകദേശം 70 ആയിട്ടുണ്ട്.

Related News