കുവൈറ്റിൻ്റെ മാലിദ്വീപ്; ഖാരോ ദ്വീപിനെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് ഊർജിത നടപടികൾ

  • 01/11/2024


കുവൈത്ത് സിറ്റി: പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ടെക്‌നിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ, ഒരു അമേരിക്കൻ വിദഗ്ധനോടൊപ്പം ഖാരോ ദ്വീപിൽ ഫീൽഡ് സന്ദർശനം നടത്തി. ദ്വീപിൻ്റെ വടക്ക് സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റുകളുടെ തകർച്ചയും നാശവും കാരണം തിരമാലകളുടെ ശക്തി കൂടുന്നതിന് വടക്കുപടിഞ്ഞാറൻ കാറ്റ് കാരണമാകുന്നുണ്ടെന്ന് സന്ദർശന വേളയിൽ ശ്രദ്ധയിൽപ്പെട്ടതായി അൽ സൈദാൻ പറഞ്ഞു. ഇത് ദ്വീപിൻ്റെ മണ്ണൊലിപ്പിനും കാരണമാകുന്നു. ആമ കൂടുകളുടെ നാശവും സംഭവിക്കുന്നുണ്ട്. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ തെക്കൻ ദ്വീപുകളിൽ ഏറ്റവും ചെറിയ ഈ ദ്വീപായ ഖാരോവിനെ സംരക്ഷിക്കുന്നതിന്, പവിഴപ്പുറ്റുകളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പാരിസ്ഥിതിക പരിഹാരങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News