റോഡിലെ നിയമലംഘനങ്ങൾ ഇനി AI ഓട്ടോമാറ്റിക് ക്യാമറ ഒപ്പിയെടുക്കും; ക്യാമറകൾ സ്ഥാപിക്കാനാരംഭിച്ചു

  • 02/11/2024


കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഓട്ടോമാറ്റിക് മോണിറ്ററിംഗ് കാമറ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും പിടിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. റോഡുകളിൽ സുരക്ഷാ ഉറപ്പാക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. ട്രാഫിക് സുരക്ഷാ ആവശ്യകതകൾ വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കാനും ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നോട്ട് പോകാനുമാണ് ശ്രമമമെന്നും ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു.

Related News