ആരോ​ഗ്യ മന്ത്രാലയത്തിലെ നഴ്സിം​ഗ് സ്റ്റാഫുകളിൽ കുവൈത്തികൾ 4.9 ശതമാനം മാത്രം; മൊത്തം ജീവനക്കാരുടെ എണ്ണം 70,000

  • 02/11/2024


കുവൈത്ത് സിറ്റി: 2022ൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള മൊത്തം സന്ദർശനങ്ങളുടെ എണ്ണം 16.9 മില്യൺ ആണെന്ന് ആരോ​ഗ്യ മന്ത്രാലയം. അതിൽ കുവൈത്തികൾ 70.6 ശതമാനവും കുവൈത്തികളല്ലാത്തവർ 29.4 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫർവാനിയ ആരോഗ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ സന്ദർശനങ്ങൾ ഉണ്ടായത്. മൊത്തം സന്ദർശനത്തിൻ്റെ 21.1 ശതമാനവും ഇവിടെയാണ്. ഹവല്ലി പ്രദേശത്താണ് ഏറ്റവും കുറവ്, 12.4 ശതമാനം. 

രാജ്യത്ത് പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 102 പ്രമേഹ ക്ലിനിക്കുകൾക്ക് പുറമെ 111 ആരോഗ്യ കേന്ദ്രങ്ങളിലെത്തി. മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കവിഞ്ഞിട്ടുണ്ട്. അവരിൽ 36.6 ശതമാനം പുരുഷന്മാരും 63.4 ശതമാനം സ്ത്രീകളുമാണ്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിൽ 55 ശതമാനവും ഡോക്ടർമാരും നഴ്‌സുമാരും ദന്തഡോക്ടർമാരുമാണ്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സിംഗ് സ്റ്റാഫുകളുടെ എണ്ണം 23,000 ആണ്. അവരിൽ 4.9 ശതമാനം മാത്രമാണ് കുവൈത്തികളെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News