പാപ്പിലോമ വൈറസിനെ തടയാൻ ഊർജിത നടപടികളെന്ന് ഡോ. ഫഹദ് അൽ ഗംലാസ്

  • 02/11/2024


കുവൈത്ത് സിറ്റി: വാക്സിനുകൾ എല്ലാവരിലേക്കും വേ​ഗം എത്തിക്കുന്നതിനും സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുന്നതിലൂടെയും ഹ്യൂമൻ പാപ്പിലോമ വൈറസുമായി ബന്ധപ്പെട്ട രോഗങ്ങളും ക്യാൻസറുകളും തടയുന്നതിനും നിർണായക നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. ഫഹദ് അൽ ഗംലാസ്. ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ട് ദിവസങ്ങളിലായി പൊതുജനാരോഗ്യ വകുപ്പ് സംഘടിപ്പിച്ച രണ്ടാമത്തെ കുവൈത്ത് പബ്ലിക് ഹെൽത്ത് കോൺഫറൻസിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പങ്കെടുത്തവർ അവബോധം വളർത്തുന്നതിലും തടയുന്നതിലും എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു, അതുപോലെ പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റികൾ തമ്മിലുള്ള സഹകരണവും ആവശ്യമാണെന്നാണ് കോൺഫറൻസിൽ ഉയർന്ന അഭിപ്രായമെന്നും ഡോ. ഫഹദ് അൽ ഗംലാസ് കൂട്ടിച്ചേർത്തു.

Related News