ഒക്ടോബറിൽ മാത്രം സഹേൽ വഴി നടന്നത് നാല് മില്യണിലധികം ഇടപാടുകൾ

  • 02/11/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ ഒക്ടോബറിൽ സഹേൽ ആപ്ലിക്കേഷൻ വഴി നാല് മില്യണിലധികം ഇലക്ട്രോണിക് ഇടപാടുകളും സേവനങ്ങളും പൂർത്തിയാക്കിയതായി കണക്കുകൾ. സർക്കാർ ഇടപാടുകൾ വേ​ഗത്തിൽ നടപ്പിലാക്കുന്നതിനുള്ള സംവിധാനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം ആപ്പിന്റെ വരവോടെ ഉണ്ടായിട്ടുണ്ടെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിന്റെ വക്താവ് യൂസഫ് കാസെം പറഞ്ഞു. കഴിഞ്ഞ മാസം 12 പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടെ സഹേലിൽ ലഭ്യമാക്കാനായി. അതേസമയം വിവിധ സ്മാർട്ട് ഉപകരണ സംവിധാനങ്ങൾ വഴി സഹേൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത പുതിയ ഉപയോക്താക്കളുടെ എണ്ണം ഏകദേശം 78,000ത്തിലത്തിയിട്ടുണ്ട്. അവരിൽ 93 ശതമാനം പ്രവാസികളാണെന്നും യൂസഫ് കാസെം കൂട്ടിച്ചേർത്തു.

Related News