കുവൈറ്റ് റെയിൽവേ പദ്ധതി ഉടൻ, ടെൻഡര്‍ എൻവലപ്പുകൾ ബുധനാഴ്ച തുറക്കും

  • 02/11/2024


കുവൈത്ത് സിറ്റി: പഠനത്തിനും വിശദമായ രൂപകല്പനക്കും റെയിൽവേ ടെൻഡർ ഡോക്യുമെൻ്റുകൾ തയ്യാറാക്കുന്നതിനുമുള്ള പദ്ധതിയുടെ ടെൻഡര്‍ നടപടികൾ മുന്നോട്ട്. പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയുടെ ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ടെൻഡറിനായി സമര്‍പ്പിക്കപ്പെട്ട എൻവലപ്പുകൾ തുറക്കുന്നതിനുള്ള യോഗം നടക്കും. ഇതിനായി ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെൻഡറിന്‍റെ നിബന്ധനകളും ആവശ്യകതകളും പാലിക്കുന്ന അഞ്ച് കമ്പനികൾ സമര്‍പ്പിച്ച എൻവലപ്പുകൾ തുറക്കുന്നതിനുള്ള റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ അഭ്യർത്ഥനയ്ക്ക് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. സാങ്കേതിക ടെൻഡർ പഠന സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചതിന് ശേഷമാണ് എൻവലപ്പുകൾ തുറക്കാനുള്ള അഭ്യർത്ഥനയ്ക്കും അംഗീകാരം ലഭിച്ചത്.

Related News