ഹവല്ലിയിലും ക്യാപിറ്റൽ ​ഗവർണറേറ്റിലും പരിശോധന; ഭക്ഷ്യവസ്തുക്കളിൽ പാറ്റകളെയും പ്രാണികളെയും കണ്ടെത്തി

  • 03/11/2024


കുവൈത്ത് സിറ്റി: ജാബർ ബ്രിഡ്ജിലെ മൊബൈൽ ഫുഡ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റ് (മുബാറക്കിയ സെൻ്റർ) ലക്ഷ്യമിട്ടാണ് പരിശോധനകൾ നടന്നത്. 22 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധിതൃതർ അറിയിച്ചു. അതോറിറ്റി നൽകുന്ന ഹെൽത്ത് ലൈസൻസ് ലഭിക്കാതെ പ്രവർത്തിക്കുക, ഹെൽത്ത് ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞതിന് ശേഷം പ്രവർത്തിക്കുന്ന മറ്റൊരു ഫുഡ് സ്ഥാപനം, ഹെൽത്ത് സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതോ ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്തതോ ആയ തൊഴിലാളികളെ തൊഴിലുടമ ജോലിക്കെടുത്തത് തുടങ്ങിയവയാണ് നിയമലംഘനങ്ങൾ. ശുചിത്വ നിയമങ്ങൾ പാലിക്കാത്തതിനും നോട്ടീസ് നൽകിയിട്ടുണ്ട്. 

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ്റെ ഹവല്ലി ഗവർണറേറ്റ് പരിശോധനാ വിഭാഗം ഒരു ക്യാമ്പയിൻ നടത്തി. മായം കലർന്ന മാംസം, മത്സ്യം എന്നിവയുടെ വിൽപന, സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ, ഭക്ഷ്യവസ്തുക്കളിൽ ധാരാളം പാറ്റകളെയും പ്രാണികളും അടക്കം ​ഗുരുതര നിയമലംഘനങ്ങളാണ് ഹവല്ലിയിൽ കണ്ടെത്തിയിട്ടുള്ളത്.

Related News