മുബാറക് അൽ റാഷിദി കൊലക്കേസ്; പ്രതികളുടെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു

  • 04/11/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരനായ മുബാറക് അൽ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. ഒരു കുവൈത്തി പൗരനും ഈജിപ്തുകാരനെയും വധശിക്ഷയ്ക്ക് വിധിച്ച കീഴ്ക്കോടതിയുടെ വിധിയാണ് കാസേഷൻ കോടതിയും ശരിവച്ചത്. കേസിൽ റാഷിദിയുടെ സുഹൃത്തുക്കൾ കൂടിയായിരുന്ന പ്രതികളുടെ വിചാരണയും വാദവും പൂർത്തിയായിരുന്നു. കുറ്റം ചെയ്തിട്ടില്ലാണ് പ്രതികൾ കോടതിയിൽ ആവർത്തിച്ചത്. എന്നാൽ, തെളിവുകളുടെ പശ്ചാത്തലത്തിൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.  

കാണാതായി രണ്ട് മാസത്തിനിപ്പുറം സാൽമി മരുഭൂമിയിലെ കണ്ടെയ്‌നറിനുള്ളിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ അൽ റാഷിദിയുടെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ പൗരനും ഈജിപ്ഷ്യനും, കബാദിലെ ഒരു ക്യാമ്പിംഗ് സൈറ്റിൽ റാഷിദിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മൃതദേഹം ഇതിന് ശേഷം കണ്ടെയ്നറിൽ ഉപേക്ഷിക്കുയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News