വിദേശ നിക്ഷേപം; ആറ് ജിസിസി രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത്

  • 04/11/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ലാൻഡ്സ്കേപ്പ് നേരിടുന്ന സുപ്രധാന വെല്ലുവിളികൾ ഉയർത്തിക്കാട്ടി സമീപകാല അൽ ഷാൽ ഇക്കണോമിക് റിപ്പോർട്ട്. പ്രാദേശികവും വിദേശവുമായ നിക്ഷേപങ്ങളെ തടയുന്ന ഒരു പൊതു നിക്ഷേപ അന്തരീക്ഷത്തിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. കുവൈത്ത് ഡയറക്‌ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റി (കെഡിപിഎ) പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ അതോറിറ്റിയുടെ ശ്രമങ്ങളേക്കാൾ വിശാലമായ നിക്ഷേപ അന്തരീക്ഷത്തിലാണ് ഉള്ളതെന്ന് റിപ്പോർട്ട് വ്യക്കമാക്കുന്നു.

2023-2024 സാമ്പത്തിക വർഷത്തിൽ 206.9 മില്യൺ ദിനാറിന്റെ (ഏകദേശം 682 മില്യൺ ഡോളർ) നേരിട്ടുള്ള നിക്ഷേപമാണ് കുവൈത്ത് ആകർഷിച്ചത്. 2015 ജനുവരി 1 മുതൽ, മൊത്തം ശേഖരിച്ച വിദേശ നേരിട്ടുള്ള നിക്ഷേപം ഏകദേശം 1.749 ബില്യൺ ദിനാറിലെത്തി. ഒമ്പത് വർഷത്തിനിടയിൽ, ശരാശരി വാർഷിക എഫ്ഡിഐ വരവ് 189.1 മില്യൺ ദിനാർ ആണ്. ആറ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ എഫ്ഡിഐ ഒഴുക്കിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Related News