എട്ട് ദിവസം നീണ്ട കർശന പരിശോധന; 40,329 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 04/11/2024


കുവൈത്ത് സിറ്റി: ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എട്ട് ദിവസമായി നടത്തിയ പരിശോധനകളിൽ 40,329 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 26 മുതൽ ഈ മാസം ഒന്ന് വരെയുള്ള കാലയളവിൽ 33,378 ട്രാഫിക് നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. 44 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. 22 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 76 വാഹനങ്ങളും 77 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 1,889 കൂട്ടിയിടി അപകടങ്ങൾ ഉൾപ്പെടെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച 4,294 റിപ്പോർട്ടുകളിൽ ആവശ്യമായ ഇടപെടലുകളും നടത്തി. എട്ട് പേരെയാണ് തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.

Related News