ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മയക്കുമരുന്നും മദ്യവും ഒളിപ്പിക്കാനുപയോഗിക്കുന്നു; പ്രശ്‌നത്തിന് പരിഹാരം വേണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  • 04/11/2024


കുവൈത്ത് സിറ്റി: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ വർധിച്ചുവരുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ഈ അവഗണിക്കപ്പെട്ട കാറുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ കേടായ സാധനങ്ങളുടെ താൽക്കാലിക സംഭരണശാലയായും താമസ നിയമലംഘകർക്ക് താത്കാലിക അഭയകേന്ദ്രങ്ങളായും മയക്കുമരുന്നുകളുടെ ഒളിത്താവളങ്ങളായും ഉപയോഗിക്കപ്പെടുകയാണ്. 

മുനിസിപ്പൽ കൗൺസിലിന് അയച്ച കത്തിൽ, മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ മൂന്ന് തരങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അവഗണിച്ച കാറുകൾ, സ്ക്രാപ്പ് വാഹനങ്ങൾ, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള വാഹനങ്ങൾ എന്നിങ്ങനെയാണ് ഇത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ലൈസൻസുള്ള പ്ലോട്ടുകളിൽ വാഹന സേവനങ്ങൾക്ക് മതിയായ ഇടം ഉറപ്പാക്കാൻ ഷുവൈഖ്, അൽ റായി ഏരിയ ഗാരേജുകളുടെ ആവശ്യകതയാണ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയത്.

Related News