തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി കുവൈത്ത്

  • 05/11/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ്റെയും സാന്നിധ്യത്തിൽ നാലാമത് ദുഷാൻബെ കോൺഫറൻസ് തിങ്കളാഴ്ച ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസ് "അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സഹകരണം ശക്തിപ്പെടുത്തൽ, അതിർത്തി സുരക്ഷാ സംവിധാനങ്ങൾ കെട്ടിപ്പടുക്കൽ - ദുഷാൻബെ പ്രക്രിയയുടെ കുവൈത്ത് ഘട്ടം" എന്ന ശീർഷകത്തോടെയാണ് നടക്കുന്നത്. സമ്മേളനത്തിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള 33 മന്ത്രിമാർ, താജിക്കിസ്ഥാൻ പ്രസിഡൻ്റ് ഇമോമാലി റഹ്‌മോൻ, യുഎൻഒസിടിയുടെ അണ്ടർ സെക്രട്ടറി ജനറൽ വ്‌ളാഡിമിർ വോറോങ്കോവ് എന്നിവരുൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു.

Related News