ജലീബ് അൽ ഷുവൈഖിലെ പ്രവാസി അഭയകേന്ദ്രത്തിൽ പരിശോധന നടത്തി ഫർവാനിയ ഗവർണർ

  • 05/11/2024


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണർ അത്ബി അൽ നാസർ തിങ്കളാഴ്ച രാവിലെ ജലീബ് അൽ ഷുവൈഖിലെ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തിൽ പരിശോധന നടത്തി. മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് അൽ മാസിനി തുടങ്ങിയവർ ചേർന്നാണ് ​ഗവർണറെ സ്വീകരിച്ചത്. പ്രവാസി തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായിട്ടായിരുന്നു സന്ദർശനം. 

കേന്ദ്രത്തിലെ ജീവനക്കാരുടെ അർപ്പണബോധത്തെ ഗവർണർ അഭിനന്ദിക്കുകയും തൊഴിലാളികളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് അടിസ്ഥാന പിന്തുണയും സേവനങ്ങളും നൽകുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. മാനുഷിക ഉത്തരവാദിത്തങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടി, ജീവനക്കാർ നടത്തുന്ന മഹത്തായ മാനുഷിക ശ്രമങ്ങൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

Related News